ഖത്തർ നാഷണൽ സ്പോർട്സ് ഡേയുടെ ഭാഗമായി അബു ഹമൂറിലെ സഫാരി മാളിൽ വച്ച് നടന്ന 'പഞ്ച ഗുസ്തി മത്സരം Seaosn-6" വൻ വിജയമായി. 80 കിലോഗ്രാമിൽ താഴെയുള്ളവർക്കും 80 കിലോയ്ക്ക് മുകളിലുള്ളവർക്കും ആയി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. ......
ദോഹ : കെ എം സി സി ഖത്തർ സീനിയർ വൈ പ്രസിഡന്റും പ്രമുഖ വ്യവസായിയും അലി ഇന്റർനേഷണല്‍ ജനറൽ മാനേജറും നിരവധി ജീവകാരുണ്യ മത സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ നെടുംതൂണുമായ കെ മുഹമ്മദ് ഈസ ( 69) ദോഹയിൽ നിര്യാതനായി.
കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി ഖത്തറിലെ മത സാമൂഹിക രാഷ്ട്രീയ കായിക മേഖലകളിൽ സജീവ സാന്നിധ്യമായ അദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനായി ദോഹ ഹമദ് ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.ഖബടക്കം ഇന്ന് രാത്രി 7 മണിക്ക് ദോഹ മിസൈമീർ പളളി ഖബർസ്ഥാനിൽ നടക്കും. വിയോഗത്തിൽ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി . ......
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, ദേശീയ കായിക ദിനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ കായിക മത്സരങ്ങൾ ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ചു. ഷൂട്ട് ആൻഡ് വിൻ, ഫുട്ബോൾ ജഗ്ലിംഗ്, സ്ലോ സൈക്ലിംഗ്, പെനാൽറ്റി ഷൂട്ട് തുടങ്ങിയ മത്സരങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ പങ്കെടുത്തു. ......
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി റാവാബി മിനി മാരത്തോൺ 2025 സംഘടിപ്പിച്ചു 1,000-ലധികം പേർ പങ്കെടുത്ത പരിപാടി ആരോഗ്യ ബോധവത്കരണകായിക ക്ഷമത എന്നിവയെ കുറിച്ചുള്ള ബോധവത്കരണം ആയി ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (QSFA) റാവാബി സ്പോർട്സ് ലീഗ് (RSL) എന്നിവയുമായി പങ്കാളിത്തത്തിലൂടെ നടന്ന ഈ ഇവന്റ്, ഖത്തർ നാഷണൽ വിഷൻ 2030-നുമായി ഒത്തിണങ്ങിക്കൊണ്ട് ആരോഗ്യം സംരക്ഷിക്കാൻ റാവാബി ഗ്രൂപ്പ് നൽകുന്ന പ്രതിബദ്ധത ശക്തിപ്പെടുത്തി.
മാരത്തോൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് അൽ റാവാബി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അബ്ദുള്ള, എക്സിക്യൂട്ടീവ് ഡയറക്ടർ അജ്മൽ അബ്ദുള്ള, ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് സാദിഖ്, ഗ്രൂപ്പ് ഡയറക്ടർ ഹാരിസ് തയ്യിൽ, ഫൈവ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ കെ. കെ. ......
ദോഹ: ഖത്തർ ദേശീയ കായികദിനം വിപുലമായ പരിപാടികളോടെ ഖത്തറിലെ കൊട്ടാരക്കര പ്രവാസികളുടെ കൂട്ടായ്മ ആയ കൊട്ടാരക്കര എക്സ്പാട്രിയേറ്റ്സ് ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് ഖത്തർ- കെഫാഖ് സ്പോർട്സ് മീറ്റ് 2025 സംഘടിപ്പിച്ചു.
അന്തർ ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻ ആയ ഖത്തർ പ്രതിനിധി അഹമ്മദ് മെഹമൂദ് ഹുസൈൻ ദാവി വിശിഷ്ടാതിഥി ആയിരുന്നു. മലേഷ്യ, ഉസ്ബെകിസ്ഥാൻ മുതലായി വിവിധ രാജ്യങ്ങളിൽ നടന്ന പവർലിഫ്റ്റിംഗ് മത്സരങ്ങളിൽ അദ്ദേഹം ഖത്തറിനെ പ്രതിനിധികരിച്ചാണ് ചാമ്പ്യൻ പട്ടങ്ങൾ നേടിയിട്ടുള്ളത്.
കെഫാഖ് സ്പോർട്സ് മീറ്റ് 2025 അൽ റയ്യാൻ ഫാമിലി പാർക്കിൽ വെച്ച് രാവിലെ തന്നെ ആരംഭിച്ചു...വാർമിംഗ് അപ്പ് സെഷൻസ് , കൂട്ടയോട്ടം, വ്യായാമ പ്രാധാന്യം വിവരിക്കുന്ന പരിപാടികൾ കൂടാതെ കുട്ടികൾക്കും, മുതിർന്നവർക്കുമായി വിവിധ കായിക മത്സരങ്ങളും നടത്തപ്പെട്ടു. കെഫാഖ് സ്പോർട്സ് കൺവീനേഴ്സ് ദിപു സത്യരാജനും, ശരത്തും പരിപാടികൾ ഏകോപിപ്പിച്ചു. കെഫാഖ് പ്രസിഡന്റ് ബിജു. ......
ദോഹ. ഖത്തർ കെഎംസിസി വൈസ് പ്രസിഡന്റും പ്രമുഖ വ്യവസായിയും സാമൂഹ്യ സാംസ്കാരിക കലാ സാഹിത്യ രംഗത്തെ നിറ സാന്നിധ്യവുമായ കെ മുഹമ്മദ് ഈസ്സ 68 ഇന്ന് കാലത്ത് ദോഹയിലെ ഹമദ് മെഡിക്കൽ കോര്പറേഷൻ ആശുപത്രി ഇൽ വെച്ച് മരണമടഞ്ഞു. ......
മൂടാടി പഞ്ചായത്ത് പ്രവാസിഅസോസിയേഷൻ്റെ പത്താം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഖത്തറിൽ 40 വർഷം പ്രവാസ ജീവിതം പൂർത്തിയാക്കിയ അഹമ്മദ് മൂടാടിയെ ആദരിച്ചു .മൂടാടി സ്വദേശിയും നാൽപത് വർഷത്തിലധികമായി ഖത്തറിൽ ഉള്ള അഹമ്മദ് മൂടാടി ഖത്തർ മലയാളികൾക്ക് സുപരിചതനാണ് സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമായ അഹമ്മദ് മൂടാടി നിലവിൽ mppaq ട്രഷറർ കൂടിയാണ് പ്രസ്തുത ചടങ്ങിലെ മുഖ്യാഥിതിയായി
Dr. Vaibhav A . ......
ദോഹ: ഖത്തറില്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച്് വിവിധയിടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
ഖത്തര്‍ പോലീസ് സ്പോര്‍ട്സ് ഫെഡറേഷനുമായി സഹകരിച്ച് തൊഴില്‍ മന്ത്രാലയം, കായിക ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ഓള്‍ഡ് ദോഹ പോര്‍ട്ട് പാര്‍ക്കില്‍ വിവിധ കായിക പരിപാടികള്‍ സംഘടിപ്പിക്കും. ഫുട്ബോള്‍, ഗോള്‍ഫ്, ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍, കുതിര സവാരി, ബോക്സിംഗ് ചലഞ്ച്, ബൗളിംഗ് എന്നിവ പ്രവാസി തൊഴിലാളികള്‍, ബിസിനസ്സ് ഉടമകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി സംഘടിപ്പിക്കും. ......